ദുരിക്കടല്‍ താണ്ടി പുതു ജീവിതത്തിലേക്ക് കൈപിടിച്ച്; ദുരിതാശ്വാസ ക്യാന്പില്‍ ക‍‍ഴിയുന്ന യുവതിക്ക് മാംഗല്യം

പാലക്കാട് അപ്നാഘര്‍ ദുരിതാശ്വാസ ക്യാന്പില്‍ ക‍‍ഴിയുന്ന യുവതിക്ക് മാംഗല്യം. വിവാഹത്തിനായി കരുതിവെച്ചിരുന്നതെല്ലാം നഷ്ടപ്പെട്ടപ്പോള്‍ സുമനസ്സുകള്‍ സഹായഹസ്തവുമായെത്തിയതോടെയാണ് തോണിപ്പാളയത്തെ പ്രിയയുടെ വിവാഹ സ്വപ്നം സാക്ഷാത്ക്കരിച്ചത്.

ആഭരണങ്ങളും വസ്ത്രവുമെല്ലാം നല്‍കി നാട്ടുകാര്‍ വിവാഹത്തില്‍ പങ്കു ചേര്‍ന്നു. പ്രളയം എല്ലാം നഷ്ടപ്പെടുത്തിയതിന്‍റെ വേദന പ്രീയയുടെ മുഖത്തുണ്ടായിരുന്നില്ല.

വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാമണിഞ്ഞ് അപ്നാഘറിലെ ദുരിതാശ്വാസ ക്യാന്പില്‍ നിന്ന് വധുവിന്‍റേ വേഷത്തില്‍ കതിര്‍മണ്ഡപത്തിലേക്ക്.

ഓട്ടോഡ്രൈവറായ ശെല്‍വരാജുമായി പ്രീയയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹത്തിനായി തോണിപ്പാളയത്തെ വീട്ടില്‍ കരുതി വെച്ചിരുന്നതെല്ലാം വെള്ളപ്പൊക്കം കൊണ്ടു പോയതോടെ പ്രീയയുടെ കുടുംബം ആശങ്കയിലായിരുന്നു.

അപ്നാഘറിലെ ദുരിതാശ്വാസ ക്യാന്പില്‍ ക‍ഴിയുന്നവരും സന്നദ്ധപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം സഹായവുമായെത്തിയതോടെ നിശ്ചയിച്ച ദിവസം തന്നെ പ്രീയയുടെ മിന്നുകെട്ട് നടന്നു.

വരന്‍ ശെല്‍വരാജും കുടുംബവും എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന കുടുംബത്തിന് പൂര്‍ണ്ണപിന്തുണ നല്‍കി.

പാലക്കാട് വടക്കന്തറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തോടനുബന്ധിച്ച് അപ്നാഘറിലെ ദുരിതാശ്വാസ ക്യാന്പില്‍ വിരുന്നുമൊരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News