തൊണ്ണൂറ്റിയൊമ്പതിലും ലൂഥറിന്‍റെ പ്രണയയാത്ര തുടരുന്നു; നിത്യ ഹരിതം ഈ പ്രണയം

99 കാരനായ ലൂഥര്‍ യങ്ങറിന് ഹോസ്പിറ്റലിലേക്കുള്ള ആറുമൈല്‍ എന്നും സ്നേഹദൂരമാണ്. അര്‍ബുദ രോഗിയായ ഭാര്യയെ കാണാന്‍ ഈ വൃദ്ധന്‍ ഒമ്പത് വര്‍ഷമായി നിത്യേന മൈലുകള്‍ നടന്ന് ആശുപത്രിയിലെത്തുന്നു.

55 വര്‍ഷമായി തന്നോടൊപ്പം ജീവിച്ച പ്രിയതമയ്ക്കായി ലൂഥര്‍ നല്‍കുന്ന സ്നേഹ സമ്മാനം. ഇതാണ് വിശുദ്ധ പ്രണയം.

അമേരിക്കക്കാരായ ലൂഥര്‍ യങ്ങും വാവര്‍ലീയും കണ്ടുമുട്ടുന്നത് 1963ല്‍. ഒറ്റക്കാഴ്ചയില്‍ തന്നെ എനിക്കവളോട് പ്രണയം തോന്നിയിരുന്നു.

അവളില്‍ നിന്ന് തന്‍റെ മനസിനെ പറിച്ചുമാറ്റാനും. 55 വര്‍ഷങ്ങള്‍ക്ക് മുമ്പ വാവര്‍ലീയെ കണ്ടെത്തിയ സന്ദര്‍ഭം അന്ന് വിഭാര്യനായിരുന്ന ലൂഥര്‍ ഓര്‍ത്തെടുക്കുന്നു.

മദ്യപനായ ഭര്‍ത്താവില്‍ നിന്ന് മോചനം തേടിയിരുന്ന വാവര്‍ലീക്കും ലൂഥറിനെ ഇഷ്ടമായി. അന്ന് തുടങ്ങിയ ദാമ്പ്യത്യവും സ്നേഹവുമാണ് ഇന്നും അഭംഗുരം തുടരുന്നത്.

9 വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്തികാര്‍ബുദം ബാധിച്ച ഭാര്യ വാവര്‍ലീ അന്ന് മുതല്‍ മിക്ക സമയത്തും ആശുപത്രിയില്‍ തന്നെയാണ്. ഒരു ദിവസം പോലും ഭാര്യയെ

പിരിഞ്ഞിരിക്കാനാവാത്തതുകൊണ്ട് വീട്ടില്‍ നിന്നും നിത്യേന ആറ് മൈല്‍ നടന്ന് ലൂഥര്‍ ആശുപത്രിയിലെത്തുന്നു. ഹോസ്പിറ്റലിലേക്കുള്ള യാത്രയില്‍ ലൂഥര്‍ ബസ് കാത്തുനില്‍ക്കാറില്ല.

കുറച്ചുദൂരെ താമസിക്കുന്ന മകള്‍ എത്തുമ്പോള്‍ മാത്രം ആശുപത്രിയിലേക്ക് പോയി ഭാര്യയെ കാണാനും ക‍ഴിയില്ലെന്ന് ലൂഥര്‍ പറയും.

ദിവസേനയുള്ള നടപ്പിലൂടെ റോച്സ്റ്ററിലെ പ്രാദേശിക ഹീറോയായി മാറിയ ലൂഥറിന് നിരവധി പേര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സ്നേഹപൂര്‍വം ഈ ഓഫറുളും ലൂഥര്‍ നിരസിക്കുകും.

കാരണം ഒന്നുമാത്രം. എന്നും വാവര്‍ലീയെ കാണണം. ഭാര്യയോടൊപ്പമുള്ള ഓര്‍മകള്‍ മനസില്‍ നിറയുന്നത് ഈ നടത്തത്തിനിടെയാണെന്നും അത് നഷ്ടപ്പെടുത്താനാവില്ലെന്നും ലൂഥര്‍ പറയുന്നു.

സ്മരണകള്‍ തീവ്രമാകുമ്പോള്‍ ലൂഥറിന്‍റെ കാലുകള്‍ക്ക് വേഗമേറും. നടത്തം പതിയെയുള്ള ഓട്ടമായി മാറും. ആശുപത്രി കെട്ടിടം കാണുന്നതോടെ ഓട്ടത്തിനും സ്പീഡ് കൂടും.

പൂര്‍ണബോധത്തോടെയല്ല ആശുപത്രിയില്‍ കിടക്കുന്നതെങ്കിലും ലൂഥറിന്‍റെ സാമീപ്യവും ശബ്ദവും ഭാര്യയ്ക്ക് തിരിച്ചറിയാനാവും.

തനിക്കൊരു ചുംബനം തരൂ എന്ന ലൂഥറിന്‍റെ ആവശ്യം കേള്‍ക്കുന്നതോടെ കിടന്നകിടപ്പില്‍ ചുംബിക്കാനും ആനന്ദാശ്രുക്കള്‍ പൊ‍ഴിക്കാനും വാവര്‍ലീക്ക് ക‍ഴിയും.

വാവര്‍ലീയെ സ്വാന്തനിപ്പിച്ച ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങുന്ന ലൂഥര്‍ ഭാര്യയെ വിശേഷിപ്പിക്കുന്നതിങ്ങനെ. “ജീവിതത്തില്‍ ഞാന്‍ ക‍ഴിച്ച ഏറ്റവും മനോഹരമായ ചായ”

അനുവദനീയമായ സയമത്ത് ആശുപത്രിയിലെ പരിചരണങ്ങള്‍ക്ക് ശേഷം ലൂഥര്‍ വീണ്ടും നടന്ന് തന്നെ വീട്ടിലേക്ക് മടങ്ങും. ഇതേ ദിനചര്യ നാളെയും ആവര്‍ത്തിക്കാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel