കേരളപ്പിറവിയിൽ നവകേരളത്തിനായി ബോളിവുഡ് അണി നിരക്കുന്നു

പ്രളയക്കെടുതിയിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി ബോളിവുഡ് താരങ്ങൾ കൈകോർക്കുന്നു.

ഓസ്‌ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് മുഖ്യ സംഘാടകൻ. വൺ കേരളാ വൺ കൺസർട്ട് എന്ന സംഗീത താരനിശയിലൂടെ പണം ശേഖരിക്കാനാണ് പദ്ധതി.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പരിപാടി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ താരങ്ങളെല്ലാം പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

അമിതാഭ്‌ ബച്ചന്‍, ഷാരൂഖ്‌ ഖാന്‍, അക്ഷയ് കുമാർ, അഭിഷേക്‌ ബച്ചന്‍, തുടങ്ങിയ താരങ്ങൾ ഇതിനകം കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായങ്ങൾ നൽകിയിരുന്നു.

ബച്ചൻ ഫാമിലി 51 ലക്ഷം രൂപയാണ് ദുരിതാശ്വാസത്തിനായി സംഭാവന നൽകിയത്. കൂടാതെ തന്റെ സ്വകാര്യ വസ്ത്രങ്ങളും ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ബച്ചൻ നൽകിയിരുന്നു.

ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ബോളിവുഡ് താരങ്ങളുടെ സംഭാവനകൾ സമാഹരിച്ചിരുന്നത്.

ആറു ബോക്സുകളിലായി 80 ജാക്കറ്റുകൾ , 25 പാന്റുകൾ 20 ഷർട്ടുകൾ കൂടാതെ 40 പാദരക്ഷകളും ബച്ചൻ സംഭാവന ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News