കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പടയോട്ടം; 190ല്‍ 140ലും ചരിത്രവിജയം

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍വിജയം.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ 190 കോളേജുകളില്‍ 140ലും എസ്എഫ്‌ഐ ചരിത്രവിജയം നേടി. ‘സമരോല്‍സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ത്ഥിത്വം’ എന്ന മുദ്രാവാക്യമുയര്‍ത്തി പിടിച്ചാണ് എസ്എഫ്‌ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഗവ.വിമന്‍സ് കോളേജ് മലപ്പുറം,തിരൂര്‍ ജെ എം കോളേജ്,തിരൂര്‍കാട് നസ്ര കോളേജ് എന്നി കോളേജുകള്‍ യുഡിഎസ്എഫിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തു. ചേലക്കര ഗവ.ആര്‍ട്‌സ് കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ് പഴയന്നൂര്‍ എന്നീ കോളേജുകള്‍ കെഎസ്‌യുവിന്റെ കൈയില്‍ നിന്ന് എസ് എഫ് ഐ തിരിച്ചുപിടിച്ചു.

ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജ് എംഎസ്എഫിന്റെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു. ഐഎച്ച്ആര്‍ഡി കോളേജ് മലമ്പുഴ എബിവിപി യുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു. എബിവിപിയുടെ കുത്തകയായിരുന്ന ചെമ്പയി സംഗീത കോളേജ് എസ്എഫ്‌ഐ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. കെഎസ് യുവിന്റെ കയ്യിലിരുന്ന എസ് എന്‍ കോളേജ് പുല്‍പള്ളി എസ് എഫ് ഐ എതിരില്ലാതെ തിരഞ്ഞെടുത്തു.

എം ഡി കോളേജ് പഴഞ്ഞി, സെന്റ് അലോഷ്യസ് കോളേജ്,എന്‍ എസ് എസ് വ്യാസ കോളേജ്, ശ്രീഗോകുലം കോളേജ്, ശ്രീകൃഷ്ണപുരം കോളേജ്,ഗവ.കോളേജ് ചിറ്റൂര്‍, ലയണ്‍സ് വടക്കാഞ്ചേരി, ഐ എച്ച് ആര്‍ ഡി വടക്കാഞ്ചേരി, മലപ്പുറം ഐ എച്ച് ആര്‍ ഡി കോളേജ്, ഗവ കോളേജ് മൊകേരി, ഐ എച്ച് ആര്‍ ഡി കോളേജ് നാദാപുരം, എസ് എന്‍ ഡി പി കോളേജ് എന്നിവിടങ്ങളില്‍ എസ് എഫ് ഐ എതിരില്ലാതെ തിരഞ്ഞെടുത്തു.

ശ്രീകൃഷ്ണ കോളേജ്,സെന്റ് തെരേസസ് കോളേജ് കോട്ടയ്ക്കല്‍, എംഒ സി കോളേജ്,കേരളവര്‍മ കോളേജ്, കുട്ടനെല്ലൂര്‍ കോളേജ്, എസ്എന്‍ കോളേജ് വഴക്കുമ്പാറ, എസ് എന്‍ കോളേജ് നാട്ടിക,എസ് എന്‍ ഗുരു നാട്ടിക, ഐ എച്ച് ആര്‍ ഡി കോളേജ് നാട്ടിക, ക്രൈസ്‌റ് കോളേജ് ഇരിങ്ങാലക്കുട, മദര്‍ കോളേജ്, അസ്മാവി കോളേജ്, എന്‍എസ്എസ് കോളേജ് നെന്മാറ, ആലത്തുര്‍ എസ് എന്‍ കോളേജ്, എസ്എന്‍ജിഎസ് പട്ടാമ്പി, എന്‍ എസ് എസ് കോളേജ് ഒറ്റപ്പാലം, എസ്എന്‍ കോളേജ് ഷൊര്‍ണുര്‍, ഗവ.കോളേജ് പത്തിരിപ്പാലം, ഗവ.കോളേജ് കൊഴിഞ്ഞാമ്പാറ, ഗവ.കോളേജ് തൃത്താല, ആസ്പയര്‍ കോളേജ്, നേതാജി നെന്മാറ, ഐ എച്ച് ആര്‍ ഡി കുഴല്‍മന്ദം എസ് എന്‍ ഇ എസ് കോളേജ് ശ്രീകൃഷ്ണപുരം, എന്‍ എം എസ് എം ഗവ.കോളേജ് കല്‍പ്പറ്റ, സെന്റ് മേരീസ് കോളേജ് ബത്തേരി, അല്‍ഫോന്‍സാ കോളേജ് ബത്തേരി, ഐ എച് ആര്‍ ഡി കോളേജ് മീനങ്ങാടി, ജയശ്രീ കോളേജ് പുല്‍പള്ളി, പഴശ്ശിരാജാ കോളേജ് പുല്‍പള്ളി, സി എം കോളേജ് നടവയല്‍, എല്‍ദോ മാര്‍ബസേലിയസ് കോളേജ് മീനങ്ങാടി, പൊന്നാനി എം ഇ എസ്, മഞ്ചേരി എന്‍ എസ് എസ്, അസ്സബാഹ് കോളേജ്, മൗലാനാ കോളേജ്, എസ് എന്‍ ഡി പി കോളേജ് പെരിന്തല്‍മണ്ണ, പിടിഎം ഗവ.കോളേജ്, ടി എം ജി കോളേജ് പെരിന്തല്‍മണ്ണ, മടപ്പള്ളി കോളേജ്, മലബാര് ക്രിസ്ത്യന്‍ കോളേജ്, ഗവ.ആര്‍ട്‌സ് & സയന്‍സ് കോളേജ് മീഞ്ചന്ത, ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

എസ്എഫ്‌ഐ ക്കു ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വിഎ വിനീഷ്, സെക്രട്ടറി സച്ചിന്‍ദേവ് കെഎം എന്നിവര്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News