പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപെട്ടവര്‍ക്കായി സെപ്റ്റംബര്‍ 5, 6 തീയ്യതികളില്‍ ക്യാമ്പ്

പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപെട്ടവര്‍ക്കായി സെപ്റ്റംബര്‍ 5, 6 തീയ്യതികളില്‍ ക്യാമ്പ്. പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടായവര്‍ക്കും പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി അപേക്ഷിക്കാം .

എല്ലാ ജില്ലകളില്‍ നിന്നുളളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.പത്തനംത്തിട്ട പോസ്റ്റ് ഒാഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 5 , 6 തീയ്യതികളില്‍ ക്യാംമ്പ് സംഘടിപ്പിക്കുന്നു.

www.passportindia.gov.in എന്ന വെബ്സൈറ്റില്‍ ഒാണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷം ക്യാമ്പില്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും തിരുവനന്തപുരം പാസ്പോര്‍ട്ട് ഒാഫീസറെ നേരിട്ട് ബന്ധപ്പെടാം ( വാട്ട്സ് അപ്പ് നമ്പര്‍: 7902553036) .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News