സംസ്ഥാനത്ത് ദുരിതബാധിതർക്കുള്ള കിറ്റ് വിതരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ഇപി ജയരാജൻ

സംസ്ഥാനത്ത് ദുരിതബാധിതർക്കുള്ള കിറ്റ് വിതരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. കേര‍ള പുനർനിർമ്മാണത്തിന് കെ.പി.എം.ജിയെ കൺസൾട്ടന്‍റാക്കിയതിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രളയനാശനഷ്ടം വേഗത്തിൽ വിലയിരുത്താനുള്ള മൊബൈല്‍ ആപ്പിന്‍റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയദുരന്തത്തിൽ അകപ്പെട്ട 5,15,561 പേർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. 36,760 കിറ്റുകളാണ് ഇനി നൽകാനുള്ളത്. ഇത് രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ഇ.പി ജയരാജ‍ൻ വ്യക്തമാക്കി.

കുട്ടനാട്ടിൽ വെള്ളം വറ്റിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കേര‍ള പുനർനിർമ്മാണത്തിന് കെ.പി.എം.ജിയെ കൺസൾട്ടന്‍റാക്കിയതിൽ അപാകതയില്ല. ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാവിന്‍റെ കത്ത് ലഭിച്ചെന്നും മന്ത്രി വ്യക്താക്കി.

പ്രളയനാശനഷ്ടം വേഗത്തിൽ വിലയിരുത്താനുള്ള റീബിൾഡ് കേരള മൊബൈല്‍ ആപ്പിന്‍റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന വളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കാം. ഇവര്‍ക്കു മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ rebuildkerala മൊബൈല്‍ ആപ്പില്‍ ശേഖരിക്കാന്‍ കഴിയൂ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലെയ്സണ്‍ ഓഫീസറാകും പ്രവര്‍ത്തനം ഏകോപിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News