യുഎഇയില്‍ വീണ്ടും മലയാളികൾക്ക് കോടികള്‍ സമ്മാനം

യു എ ഇ യില്‍ വീണ്ടും മലയാളികൾക്ക് കോടികള്‍ സമ്മാനം. അബുദാബി ഡ്യൂട്ടി ഫ്രീ കഴിഞ്ഞമാസത്തെ നറുക്കെടുപ്പിൽ ആണ് മലയാളികള്‍ക്ക് കോടികള്‍ സമ്മാനം ലഭിച്ചത്.

തൊടുപുഴ സ്വദേശി ജോർജ് മാത്യുവും മറ്റു അഞ്ച് സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിന് 12 മില്ല്യന്‍ ദിർഹം ഏതാണ്ട് 23 കോടിയിലേറെ രൂപ സമ്മാനം ലഭിച്ചു. ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ഗൾഫ് ന്യൂസിലെ ജീവനക്കാരനാണ് ജോർജ് മാത്യു.

ഇതു മൂന്നാം തവണയാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഇതിന് മുൻപു നടന്ന രണ്ട് നറുക്കെടുപ്പിലും ഭാഗ്യവാന്മാർ മലയാളികളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News