ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനെതിരെ നിയമ കമ്മീഷന്‍

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിനെതിരെ നിയമ കമ്മീഷന്‍. സംയുക്ത തിരഞ്ഞെടുപ്പ് നടത്താന്‍ പുതിയ ഇലക്‌ട്രോണിക് മെഷീന്‍ വാങ്ങാന്‍ മാത്രമായി 4,555 കോടി രൂപ ചിലവിടേണ്ടി വരുമെന്ന് നിയമകമ്മീഷന്‍ റിപ്പോര്‍ട്ട്. ഒറ്റ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് നിയമ കമ്മീഷന്‍ ഒറ്റ തിരഞ്ഞെടുപ്പിലെ ഭീമമായ ചിലവിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.2019ല്‍ സംയുക്ത തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ 10,60,000യിരം പോളിങ്ങ് സ്റ്റേഷനുകള്‍ സജീകരിക്കേണ്ടി വരും.

നിലവിലെ കണക്കനുസരിച്ച് 12.9 ലക്ഷം ബാലറ്റ് യൂണിറ്റുകളുടേയും 9.4 ലക്ഷം കണ്‍ട്രോണ്‍ യൂണിറ്റുകളുടേയും 12.3 ലക്ഷം വിവിപാറ്റുകളുടേയും കുറവ് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് കൂട്ടുന്നു. വിവിപാറ്റ്, കണ്‍ട്രോണ്‍ യൂണിറ്റടക്കം ഒരു ഇലക്‌ടോണിക്‌സ് വോട്ടിങ്ങ് മെഷീന് മാത്രമായി 33,200 രൂപയാണ് വില.

ഈ കണക്കനുസരിച്ച് ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ മാത്രമായി പുതിയ ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ വാങ്ങാന്‍ 4,555 കോടി രൂപ വിനിയോഗിക്കേണ്ടി വരുമെന്ന് നിയമകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. വോട്ടിങ്ങ് മെഷീന്റെ പരമാവധി ആയുസായ പതിനഞ്ച് വര്‍ഷം കഴിഞ്ഞാലുള്ള തുടര്‍ ചിലവ് കൂടി പരിഗണിക്കുമ്പോള്‍ ഓരോ തിരഞ്ഞെടുപ്പിനും ചിലവ് കൂടും.

2034ല്‍ എത്തുമ്പോള്‍ ചിലവ് 13,981.58 എത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.അതേ സമയം തിരഞ്ഞെടുപ്പ് രണ്ടായി നടത്തുമ്പോള്‍ ഇവിഎം മെഷീന്‍ വാങ്ങാനുള്ള ചിലവ് വര്‍ദ്ധിക്കില്ല.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം 2019ല്‍ ല്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ നേരത്തെ നിയമകമ്മീഷന് കത്തയച്ചിരുന്നു. ഇതിന് തടയിടുന്നതാണ് നിയമകമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News