വാഹനാപകടത്തിൽ പരിക്കേറ്റ ഹനാന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള എല്ലാ സഹായവും സർക്കാർ ലഭ്യമാക്കും

വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹനാന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള എല്ലാ സഹായവും സർക്കാർ ലഭ്യമാക്കും.

മുഖ്യമന്ത്രിയുടെ ഓഫീസും വ്യവസായ മന്ത്രി ഇ.പി ജയരാജനും മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടിരുന്നു.

സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഹനാന് നൽകണമെന്നും സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും ആശുപത്രി അധികൃതരോട് പറഞ്ഞിട്ടുണ്ട്.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here