ആഷിഖ് അബുവിന്റെ ‘വൈറസ്’; ഇതിവൃത്തം കേരളത്തിന്റെ നിപാ അതിജീവനം

കേരളത്തെ നിപാ പനിയിൽ പൊള്ളിച്ചു നിർത്തിയ കാലം ആഷിഖ് അബു സിനിമയാക്കുന്നു. വൈറസ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ ആഷിഖും റിമയും ഫേസ് ബുക്കിലൂടെ പുറത്തു വിട്ടു.

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. കേരളത്തിന്റെ മറ്റൊരു അതിജീവന കഥപറയുന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

നിപ വൈറസ് കാലത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു ഫോട്ടോയാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ നിരീക്ഷണ വാര്‍ഡില്‍ നിന്ന് രോഗികളുടെ വസ്ത്രങ്ങളം അവശിഷ്ടങ്ങളും സംസ്‌കരിക്കാനായി സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന ജീവനക്കാരുടെ ചിത്രമാണത്.

മായാ നദിയുടെ വിജയത്തിന് പിന്നാലെ ഒരുക്കുന്ന ചിത്രം ഒരു യഥാർത്ഥ കഥയാണെന്നല്ലാതെ സിനിമയെക്കുറിച്ച് മറ്റ് സൂചനകളൊന്നും ആഷിഖും പുറത്ത് വിട്ടിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here