ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവം ഒ‍ഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ കെ വി മോഹൻകുമാർ

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവം വേണ്ടെന്നു വയ്ക്ക്കാൻ തീരുമാനിച്ചതായി സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ചില മാധ്യമങ്ങളിൽ വരുന്ന പ്രചാരണം അടിസ്ഥാന രഹിതമെന്നു പൊതുവിദ്യാഭ്യാസ ഡയറക്റ്റർ കെ വി മോഹൻകുമാർ.

പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ടു തന്നെ ‘മികവിന്റെ വർഷം’എന്ന ആശയം യാഥാർത്ഥ്യമാക്കും വിധം പഠന-പാഠ്യേതര പ്രവർത്തനങ്ങളും പരീക്ഷകളും കൂടുതൽ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പ്രവർത്തനങ്ങളാണു പൊതു വിദ്യാഭ്യാസ വകുപ്പ്‌ ‌പുനരാവിഷ്കരിച്ചു വരുന്നത്‌.

പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി വിദ്യാർത്ഥികളുടെ വികാസത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്‌ മുന്നോട്ടു കൊണ്ടു പോകും.സമയക്രമങ്ങളിൽ മാറ്റം വരുത്തിയേക്കാം.ഇത്‌ സംബന്ധിച്ച്‌ വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നു വരികയാണു.

ഈ മാസം ഏഴിനു അധ്യാപക സംഘടനകൾ ഉൾപ്പ്പെടുന്ന ക്യു.ഐ.പി.മോണിറ്ററിംഗ്‌ സമിതി യോഗം ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്‌.സമിതിയുടെ ശുപാർശകൾ സർക്കാരിനു സമർപ്പിച്ച്‌ അന്തിമ തീരുമാനമെടുക്കുന്നതായിരിക്കും.അതുവരെയും മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പരത്തുന്നത്‌ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News