വയറ്റിൽ ബെൽറ്റ് കെട്ടിയും അയഞ്ഞ വസ്ത്രം ധരിച്ചും ഗർഭം ഒളിച്ചുവെച്ചു; രഹസ്യ പ്രസവത്തിന് ശേഷം കുട്ടിയുടെ തല അറുത്ത് മാറ്റി; നബീല ക്രൂരയായ കൊലയാളിയായി മാറിയത് ഇങ്ങനെ

കേട്ടാല്‍ അറയ്ക്കുന്ന അമ്മ പ്രവര്‍ത്തി. വയറ്റിൽ ബെൽറ്റ് കെട്ടിയും അയഞ്ഞ വസ്ത്രം ധരിച്ചും ഗർഭം ഒളിച്ചു വെയ്ക്കുന്ന അമ്മ. രഹസ്യ പ്രസവത്തിന് ശേഷം കുട്ടിയുടെ തല അറുത്ത് മാറ്റിയ ക്രൂരതയും. നവജാത ശിശുവിനെ കഴുത്തറുത്തുകൊന്നത് മാനഹാനി ഭയന്ന്. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞ യുവതി ഗർഭിണിയായത് അവിഹിത ബന്ധത്തിൽ; കുഞ്ഞിനെ കഴുത്തറുത്ത് മാറ്റിയ നബീല ക്രൂരയായ കൊലയാളിയായി മാറിയത് ഇങ്ങനെ.

തന്‍റെ രണ്ടു കണ്ണുകളും അടച്ചു പിടിച്ചായിരുന്നു ആ അരും കൊല ഞാന്‍ ചെയ്തത്…കാരണം കുഞ്ഞ് നിരാശയോടെ എന്‍റെ കണ്ണുകളിലേക്ക് നോക്കി…വികാരങ്ങളെ അടക്കി പിടിച്ച് ചെയ്തു ഞാൻ് അത് …കേട്ടാല്‍ അറയ്ക്കുന്ന കൊല..കാരണം കേട്ടാല്‍ കേരളം ഞെട്ടും.. ആ അമ്മ കഴുത്തറുത്തുകൊന്നത് മാനഹാനി ഭയന്ന്.

ഭർത്താവുമായി അകന്ന് കഴിയുകയും സ്വന്തം വീട്ടിൽ താമസിക്കവെ അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയായതിനാലുമാണ് നബീല കുഞ്ഞിനെ കഴുത്തറുത്തുകൊന്നത്.ബാലുശേരിക്ക് പിന്നാലെ മലപ്പുറത്തും നവജാത ശിശുവിനെ അമ്മ കഴുത്തറുത്തുകൊന്നത് നാട്ടുകാരിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിലാണ് നവജാത ശിശുവിനെ അമ്മ കഴുത്തറുത്തുകൊലപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് അമ്മ നബീലയേയും സഹോദരൻ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുട്ടി വീടിന് അപമാനമെന്ന് പറഞ്ഞ് നബീലയുടെ സഹോദരൻ ശിഹാബ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സമാനമായ സംഭവം കോഴിക്കോട് ബാലുശേരിയിലും നടന്നിരുന്നു. പ്രസവം നടന്ന് മിനിട്ടുകൾക്കുള്ളിൽ അമ്മ ബ്ലേഡ്‌കൊണ്ട് കുഞ്ഞിന്റെ കഴുത്തിൽ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നിർമലൂർ സ്വദേശി റിൻഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News