ഇന്ധനക്കൊള്ളക്ക് അറുതിയില്ല; ജനങ്ങളെ ദ്രോഹിക്കാൻ എന്തിനാണ്‌ ഇങ്ങനെയൊരു കേന്ദ്രസർക്കാർ

ഇന്ധനവില തുടർച്ചയായി പതിനൊന്നാം ദിവസവും വർദ്ധിപ്പിച്ചിരിക്കുന്നു. പെട്രോൾ- ഡീസൽ വിലവർദ്ധന സകല സാധനങ്ങളുടേയും വില വർദ്ധിക്കുന്നതിന്‌ കാരണമാകുമെന്നും അത്‌ ജനജീവിതം അത്രകണ്ട്‌ ദുസ്സഹമാക്കുമെന്നും അറിഞ്ഞുകൊണ്ടുതന്നെ കേന്ദ്ര ബി.ജെ.പി സർക്കാർ വിലവർദ്ധിപ്പിക്കുന്നതിന്‌ കോർപ്പറേറ്റുകൾക്ക്‌ കൂട്ടുനിൽക്കുകയാണ്‌.

ഇതിപ്പോ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അധികാരത്തിലേറിയ ആദ്യനാളിൽ തന്നെ കോർപ്പറേറ്റുകൾക്ക്‌ വേണ്ടി ജനങ്ങളെ ദ്രോഹിക്കാൻ മോഡിസർക്കാർ തയ്യാറായി.

ഇന്ധനവിലയിപ്പോൾ ദിനം പ്രതിയെന്നോണമാണ്‌ വർദ്ധിപ്പിക്കുന്നത്‌. കേന്ദ്ര ബി.ജെ.പി സർക്കാരും കോർപ്പറേറ്റുകളും ചേർന്ന് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌.

ഈ ഇന്ധനക്കൊള്ളയിലൂടെ എണ്ണക്കമ്പനികൾക്ക്‌ മാത്രമാണ്‌ ലാഭം. 2014 ൽ ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക്‌ ബാരലിന്‌ 5600 രൂപയാണെങ്കിൽ, ഇപ്പോൾ (2018 ൽ) 4981 രൂപ.

അസംസ്കൃത എണ്ണവില കുത്തനെ താഴോട്ട്‌, ഇന്ധനവില കുത്തനെ മേലോട്ട്‌. ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ പെട്രോളിന്‌ 70 രൂപ. ഇപ്പോൾ 82 രൂപ. കോർപ്പറേറ്റുകൾക്ക്‌ വേണ്ടി മാത്രമാണ്‌ ബി.ജെ.പിസർക്കാർ ഭരിക്കുന്നത്‌.

രാജ്യത്തെ സാധാരണക്കാരായ ബി.ജെ.പിക്കാരുടെ ജീവിതം വിലക്കയറ്റം കോണ്ട്‌ ദുസ്സഹമാകുന്നത്‌ പോലും കേന്ദ്ര ബി.ജെ.പി സർക്കാരിന്‌ പ്രശ്നമല്ല. വോട്ടുചെയ്ത ജനങ്ങളെക്കാൾ അവർക്ക്‌ മുഖ്യം കോർപ്പറേറ്റുകളുടെ ലാഭം കുമിയുന്നതിലാണ്‌.

രക്ഷിതാവിന്റേയും, സ്വന്തം അദ്ധ്വാനത്തിനും വിലകൽപ്പിക്കുന്നവരും കുടുംബത്തേയും നാടിനേയും സ്നേഹിക്കുന്നവരും ജനങ്ങളെ മറന്ന് കോർപ്പറേറ്റുകൾക്ക്‌ വേണ്ടി ഭരിക്കുന്ന ബി.ജെ.പി ഭരണത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്‌.

കേന്ദ്രസർക്കാർ വിചാരിച്ചാൽ ഇന്ധനവില തടയാൻ കഴിയുമെന്നത്‌ നമ്മളെല്ലാം മനസ്സിലാക്കിയതാണ്‌. കർണ്ണാടകയിലെ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ ഏറെക്കാലം ഇന്ധനവില വർദ്ധിപ്പിച്ചിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ തുടർച്ചയായി 18 ദിവസത്തോളമാണ്‌ ഇന്ധനവില വർദ്ധിപ്പിച്ചത്‌. ജനങ്ങളുടെ വോട്ട്‌ വേണം, കാര്യം കഴിഞ്ഞാൽ ജനങ്ങളെ ദ്രോഹിക്കുന്നത്‌ തുടരും എന്ന ആത്മാർത്ഥതയില്ലാത്ത കേന്ദ്ര ബി.ജെ.പി സർക്കാർ സമീപനം തന്നെയാണ്‌ ഇത്‌ വ്യക്തമാക്കിയത്‌.

ഒരിടവേളയ്ക്ക്‌ ശേഷം വീണ്ടും തുടർച്ചയായി ഇന്ധനവില കുതിക്കുകയാണ്‌. തുടർച്ചയായി പതിനൊന്നാമത്തെ ദിവസവും വില വർദ്ധിച്ചിരിക്കുന്നു. കോർപ്പറേറ്റുകൾക്ക്‌ ലാഭം കുന്നോളമാവാൻ, രാജ്യത്തെ ജനങ്ങളെ വിലക്കയറ്റത്തിന്റെ ദുരിതത്തിലേക്ക്‌ തള്ളിവിടുന്നൊരു സർക്കാർ നാടിന്‌ മാനക്കേട്‌ തന്നെ.

കോർപ്പറേറ്റുകൾക്ക്‌ മുന്നിൽ മുട്ടിലിഴയാതെ ഇന്ധനവില നിയന്ത്രണാധികാരം സർക്കാരിൽ തിരിച്ച്‌ നിക്ഷിപ്തമാക്കാൻ മോഡി സർക്കാർ തയ്യാറാകുമോ..? കോർപ്പറേറ്റുകൾക്ക്‌ മുന്നിൽ കുമ്പിട്ട്‌, സാധാരണക്കാരായ ജനങ്ങളോട്‌ ശത്രുതയോടെ പെരുമാറുന്ന മോഡിസർക്കാരിനെതിരെജീവിക്കുവാൻ വേണ്ടി പോരാട്ടം മാത്രമാണ്‌ പോം വഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News