ചുരുണ്ട മുടി സ്‌ട്രെയിറ്റ് ചെയ്ത ശേഷം കൊഴിഞ്ഞു; മനംനൊന്ത് 19കാരി ആത്മഹത്യ ചെയ്തു

മംഗളൂരു: ചുരുണ്ട മുടി നിവര്‍ത്താന്‍ ബ്യൂട്ടീപാര്‍ലറില്‍ പോയ യുവതി ഒടുവില്‍ മുടികൊഴിഞ്ഞതിനെത്തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു.

കുടക് സ്വദേശിയും മൈസൂരുവിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയുമായ നേഹ ഗംഗമ്മ (19)യുടെ മൃതദേഹമാണ് പുഴയില്‍നിന്ന് കണ്ടെത്തിയത്.

മൈസൂരുവിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍നിന്ന് മുടി നിവര്‍ത്തിയതിനെത്തുടര്‍ന്ന് വന്‍തോതില്‍ മുടികൊഴിച്ചിലുണ്ടായതോടെ നേഹ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ഇവരുടെ പരാതിയില്‍ ബ്യൂട്ടി പാര്‍ലറിനെതിരേ പോലീസ് കേസെടുത്തു. ബ്യൂട്ടിപാര്‍ലറില്‍ ഉപയോഗിച്ച രാസവസ്തുവാണ് മുടികൊഴിച്ചിലിനും അലര്‍ജിക്കും ഇടയാക്കിയതെന്ന് ലാബില്‍നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

പോലീസ് കൂടുതല്‍ ബ്യൂട്ടിപാര്‍ലറില്‍ ഉപയോഗിച്ച രാസവസ്തുവാണ് മുടികൊഴിച്ചിലിനും അലര്‍ജിക്കും ഇടയാക്കിയതെന്ന് ലാബില്‍നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News