പികെ ശശിക്കെതിരായ ആരോപണം സിപിഐഎം സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി

ദില്ലി: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ആരോപണം സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

അതേസമയം, അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നിട്ടുള്ളതെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് പി കെ ശശി പറഞ്ഞു.

നല്ല ജനപ്രതിനിധിയായാണ് താന്‍ മുന്നോട്ട് പോകുന്നത്. അതു നാട്ടിലെ ജനങ്ങള്‍ക്കറിയാമെന്നും പികെ ശശി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News