കാറിന്‍റെ പിന്നിലിരുന്ന് ‘സ്നേഹിച്ചാല്‍’ ഓര്‍ക്കുക; പരസ്യമായി ആറ് ചാട്ടവാറടി

പ്രേമിച്ചാല്‍ വീട്ടില്‍ ചൂരലടി കൊണ്ട് തല്ല് കിട്ടുന്നത് കേട്ടിട്ടുണ്ടവാം അല്ലെങ്കില്‍ പിച്ചും, കുത്തു വാക്കുകളും. എന്നാല്‍ ഇത് വ്യത്യസ്ഥമാണ്. കാറിന്‍റെ പിന്നിലിരുന്ന് സ്നേഹിക്കുന്നവര്‍ ശ്രദ്ധിക്കുക ചാട്ടവാറടി ഉറപ്പാണ്.

കാറിന്റെ പിൻസീറ്റിലിരുന്ന് സ്‌നേഹിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മലേഷ്യയിലെ ശരിയത്ത് കോടതി രണ്ട് യുവതികൾക്ക് പരസ്യമായ ചാട്ടവാറടി ശിക്ഷ വിധിച്ചു. സ്വവർഗാനുരാഗികളായ യുവതികൾ ലെസ്‌ബിയൻ സെക്‌സിലേർപ്പെട്ടുവെന്നാണ് മതകോടതി വിധിച്ചത്.

22-ഉം 32-ഉം വയസ്സുള്ള യുവതികൾക്ക് ഇത്രയും കടുത്ത ശിക്ഷ വിധിച്ചതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി ഉയർന്നുകഴിഞ്ഞു.

വടക്കൻ മേഖലയിലുള്ള തെരങ്കാനു സംസ്ഥാനത്താണ് സംഭവം. ഏപ്രിലിലാണ് ഇവർ അറസ്റ്റിലാകുന്നത്. മലേഷ്യയിലെ ഏറ്റവും യാഥാസ്ഥിതികമായ മേഖലകളിലൊന്നാണിത്. ഇവിടെ, പൊതുസ്ഥലത്ത് കാറിനുള്ളിൽനിന്ന് ഇരുവരെയും മതപൊലീസ് പിടികൂടുകയായിരുന്നു.

ആറ് ചാട്ടവാറടി വീതം നൽകാനും 620 പൗണ്ട് പിഴയീടാക്കാനുമായിരുന്നു കോടതി വിധി.
ഈ വിധിക്കെതിരേ വലിയതോതിലുള്ള വിമർശനമാണ് മലേഷ്യയിലുണ്ടായത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ സ്വവർഗാനുരാഗികൾക്കെതിരേ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണം സോഷ്യൽ മീഡിയയിലൂടെ ഉയർന്നു.

മുമ്പും മതനിയമം ലംഘിച്ചതിന് മലേഷ്യയിൽ ശരിയത്ത് കോടതി ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സ്ത്രീകൾക്കെതിരേ ഇത്തരമൊരു ശിക്ഷാവിധി ആദ്യമായാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇരുവർക്കുമെതിരേയുള്ള ശിക്ഷ കോലാ തെരങ്കാനു ശരിയത്ത് ഹൈക്കോടതിയാണ് വിധിച്ചത്. വിധി നടപ്പാക്കിയതായും കോടതി അധികൃതർ വാർത്താ ഏജൻസികളോട് സ്ഥിരീകരിച്ചു.

വലിയ തോതിലുയർന്ന പ്രതിഷേധം വകവെക്കാതെ ശിക്ഷ നടപ്പാക്കിയതിനെ അതിക്രൂരമെന്നാണ് ആംനെസ്റ്റി ഇന്റർനാഷണൽ മലേഷ്യയുടെ അദ്ധ്യക്ഷൻ ഗ്വെൻ ലീ വിലയിരുത്തിയത്. പരിഷ്‌കൃത ലോകത്ത് ഇത്തരം ശിക്ഷാവിധികൾ നടപ്പാക്കുന്നതിൽനിന്ന് മലേഷ്യ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.

മലേഷ്യയിൽ ട്രാൻസ്‌ജെൻഡറുകൾക്കും സ്വവർഗാനുരാഗികൾക്കുമെതിരായ നടപടികൾ ഇതിനുമുമ്പും കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 60 ശതമാനത്തിലേറെ മുസ്ലീങ്ങൾ താമസിക്കുന്ന മലേഷ്യയിലെ പല ഭാഗങ്ങളിലും മതനിയമമാണ് പാലിക്കപ്പെടുന്നത്.

അടുത്തിടെ ദേശീയ തലത്തിൽ നടന്ന പ്രദർശനത്തിൽനിന്ന് എൽജിബിടി ആക്ടിവിസ്റ്റുകളുടെ ചിത്രങ്ങൾ എടുത്തുമാറ്റാൻ മലേഷ്യൻ ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി ഉത്തരവിട്ടതും വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News