
യു.എസ് ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ചാമ്പ്യനുമായ റോജര്‍ ഫെദറര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
ലോക റാങ്കിങ്ങില്‍ 52ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ താരം ജോണ്‍ മില്‍മാനാണ് രണ്ടാം സീഡായ ഫെദററെ അട്ടിമറിച്ചത്.
നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഓസീസ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 5-7,6-7,6-7. പത്ത് ഡബിള്‍ ഫോള്‍ട്ടുകളാണ് ഫെദററെ തോല്‍വിയിലേക്ക് നയിച്ചത്.
ആദ്യം സെറ്റ് വിജയിച്ചു തുടങ്ങിയ ഫെദറര്‍ പിന്നീട് മില്‍മാന്റെ തകര്‍പ്പന്‍ ഗെയിമിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം സെറ്റ് ഓസീസ് താരം 7-5ന് സ്വന്തമാക്കി.
മൂന്നാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീണ്ടെങ്കിലും വിജയം മില്‍മാനൊപ്പം നിന്നു. ഒടുവില്‍ നിര്‍ണായകമായ നാലാം സെറ്റിലും സ്വിസ് താരത്തിന് കാലിടറി. ടൈ ബ്രേക്കറിനൊടുവില്‍ 7-6ന് സെറ്റും മത്സവും ഓസീസ് താരം സ്വന്തമാക്കി. ഇതോടെ ക്വാര്‍ട്ടറില്‍ മില്‍മാന്‍ദ്യോകോവിച്ച് പോരാട്ടത്തിന് കളമൊരുങ്ങി.
വനിതാ വിഭാഗത്തില്‍ മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ മരിയ ഷറപ്പോവയും പുറത്തായി. സ്പാനിഷ് താരം കാര്‍ള സോരസ് നവാരോയാണ് പ്രീ ക്വാര്‍ട്ടറില്‍ ഷറപ്പോവയെ പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കാര്‍ളയുടെ വിജയം. സ്‌കോര്‍: 6-4,6-2. രാത്രി നടക്കുന്ന മത്സരങ്ങളില്‍ 23 വിജയമെന്ന ഷറപ്പോവയുടെ നേട്ടത്തിന് തടയിടാനും കാര്‍ള സോരസിന് കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here