നിസാമിന്‍റെ രണ്ട് കിലോയുടെ സ്വര്‍ണചോറ്റുപാത്രം മോഷണം പോയി

ഹൈദരാബാദില്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ചോറ്റുപാത്രമാണ് മോഷണം പോയത്. ഒപ്പം വജ്രങ്ങളും രത്നങ്ങളും പതിച്ച കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയും മോഷണം പോയിട്ടുണ്ട്.

ഹൈദരാബാദിലെ അവസാന നൈസാമായിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്‍ ബഹദൂറിന് ലഭിച്ച സമ്മാനങ്ങളാണ് ഇവ. 1911 മുതല്‍ 1948വരെ ഹൈദരാബാദ് ഭരിച്ചിരുന്നത് നിസാം രാജവംശമായിരുന്നു.

ഞായറാ‍ഴ്ച മരം കൊണ്ടുള്ള ജനാല തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ കയറില്‍ തൂങ്ങി 20 അടി താഴ്ചയിലുള്ള തറയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന അലമാര അടിച്ചു തകര്‍ത്ത് ടിഫിന്‍ ബോക്സും ചായക്കപ്പും കൈവശപ്പെടുത്തുകയായിരുന്നുവെന്ന് കരുതുന്നു.

മ്യൂസിയത്തിന്‍റെ ഘടനയെപ്പറ്റി കൃത്യമായ ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്ന് പൊലീസ് കരുതുന്നു. വെന്‍റിലേറ്ററിനു സമീപമുള്ള സിസിടിവി ക്യാമറകള്‍ തിരിച്ചുവച്ച് മുഖം പതിയുന്നത് ഒഴിവാക്കിയിരുന്നു. വെന്‍റിലേറ്റര്‍ വഴി ഒരാള്‍ കയറിലൂടെ ഇറങ്ങി വരുന്നത് സിസിടിവി കാമറകളില്‍ കാണാമെങ്കിലും മുഖം വ്യക്തമല്ല. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News