ഇന്ധനവിലവര്‍ദ്ധനയ്‌ക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭം; സംസ്ഥാനത്ത്‌ മണ്ഡലാടിസ്ഥാനത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തുമെന്ന് എ വിജയരാഘവൻ

ഇന്ധനവിലവര്‍ദ്ധനയ്‌ക്കെതിരെ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്‌. ആഭ്യമുഖ്യത്തില്‍ സെപ്‌തംബര്‍ 17-ന്‌ സംസ്ഥാനത്ത്‌ മണ്ഡലാടിസ്ഥാനത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തുമെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനുളളില്‍ മാത്രം മൂന്ന്‌ രൂപയിലും കൂടുതലാണ്‌ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചത്‌. പാചകവാതക വിലയും അനുദിനം കുത്തനെ കൂട്ടിക്കൊണ്ടിരുന്നു.
ഇന്ധനവിലവര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്‌. .

ഇന്ധനവില കുറക്കുമെന്നതായിരുന്നു 2014-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും. നരേന്ദ്രമോദിയും ജനങ്ങള്‍ക്ക്‌ മുന്നില്‍വെച്ച പ്രധാന വാഗ്‌ദാനം. എന്നാല്‍ കുറച്ചില്ലെന്ന്‌ മാത്രമല്ല വില അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുകയുമാണ്‌.

വൈകിട്ട്‌ 4 മണി മുതല്‍ 7 മണിവരെ നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കുവാന്‍ മുഴുവന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരും ബഹുജനങ്ങളാകെയും അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News