പി.കെ ശശിക്കെതിരെ പരാതി ലഭിച്ചിരുന്നെന്ന് കോടിയേരി; തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല; പരാതിയില്‍ സംസ്ഥാന കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കും

തിരുവനന്തപുരം: പി.കെ ശശിക്കെതിരായ പരാതി ലഭിച്ചിരുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പരാതി ലഭിച്ചത് മൂന്നാഴ്ച മുന്‍പാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ലെന്ന് കോടിയേരി പറഞ്ഞു.

പരാതിയിന്മേല്‍ സംസ്ഥാന കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കുമെന്നും പരാതി ലഭിച്ചപ്പോള്‍ തന്നെ നടപടിക്ക് തുടക്കം കുറിച്ചിരുന്നെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here