പ്രളയക്കെടുതി: സര്‍ക്കാരിന്റെ എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാന്‍ തീരുമാനം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ വകുപ്പ് മേധാവികള്‍ നടപടിയെടുക്കണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ളതും സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാനാണ് തീരുമാനം.

ചലച്ചിത്ര മേള, യുവജനോല്‍സവം, കലോല്‍സവം, വിനോദസഞ്ചാര വകുപ്പിന്റെതുള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷപരിപാടികള്‍ ഒഴിവാക്കിയാണ് ഉത്തരവായത്.

ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ വകുപ്പ് മേധാവികള്‍ നടപടിയെടുക്കണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

സ്‌കൂള്‍ കായികമേളയ്ക്ക് മാറ്റമില്ല. കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ മത്സരിയ്‌ക്കെണ്ടതുള്ളതിനാലാണ് തീരുമാനം.

എന്നാല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ കാര്യത്തില്‍ ഈ മാസം 7ന് ചേരുന്ന ക്യു.ഐ.പി.മോണിറ്ററിംഗ് സമിതി യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാകുക.

കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്ളതിനാല്‍ ആഘോഷപരിപാടികള്‍ പുര്‍ണമായും ഒഴിവാക്കി കലോത്സവം നടത്തണമോ, ജില്ലാ തലത്തില്‍ അവസാനിപ്പിക്കണമോ എന്നതാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്.

അനന്താരാഷ്ട്ര ചലച്ചിത്രമേളയുടെയും ആഘോഷപരിപാടികള്‍ ഒ!ഴിവാക്കും. എന്നാല്‍ മേള ഒ!ഴിവാക്കുന്നതില്‍ സാംസ്‌കാരിക വകുപ്പ് ചലച്ചിത്ര അക്കാദമിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News