പിന്നോക്ക വിഭാഗക്കാരെ ദളിതരെന്ന് അഭിസംബോധന ചെയ്യരുത്; സ്വകാര്യ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം

ദില്ലി: പിന്നോക്ക വിഭാഗക്കാരെ ദളിതരെന്ന് അഭിസംബോധന ചെയ്യരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ ചാനലുകള്‍ക്ക് കത്തയച്ചു. മുംബൈ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.

ദളിത് എന്ന പ്രയോഗം ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണന്ന വിലയിരുത്തലിലാണ് പദപ്രയോഗം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം ചാനലുകള്‍ക്ക് കത്തയച്ചിരിക്കുന്നത്.

ഭരണഘടനാപരമായ ഷെഡ്യൂള്‍ഡ് കാസ്റ്റിന് വിവിധ പ്രാദേശിയ ഭാഷകളിലുള്ള പരിഭാഷകള്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശത്തില്‍ മന്ത്രാലയം പറയുന്നു.

ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ രാജ്യത്തെ വിവിധ മാധ്യമങ്ങള്‍ പ്രതിഷേധം അറിയിച്ചു.

കാലങ്ങളായി ഉപയോഗിച്ച് വരുന്ന വാക്കാണ് ദളിത്. മാധ്യമങ്ങള്‍ മാത്രമല്ല രാഷ്ട്രിയ നേതാക്കളും അക്കാദമിക് വിദഗ്ദ്ധരും ഈ വാക്ക ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ മാധ്യമങ്ങള്‍ക്ക് മാത്രമെന്തിനാണ് വിലക്കെന്നെ ചോദ്യമാണ് ഉയരുന്നത്.

ന്യൂസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തുന്ന അതിഥികളോട് ദളിത് എന്ന് ഉപയോഗിക്കരുതെന്ന് പറയാനാകുമോയെന്നും ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് അസോസിയേഷന്‍ പ്രതികരിച്ചു.

ജനുവരി പതിനഞ്ചിലെ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഔദ്യോഗിക രേഖകളിലും മറ്റും ദളിത് എന്ന വാക്കുപയോഗിക്കരുത് എന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News