
കൊച്ചി: പ്രളയാനന്തര അതിജീവന ദൗത്യത്തില്‍ പങ്കാളികളായി പൊതുമേഖലാ സ്ഥാപനമായ എഫ്‌ഐടി.
കേടുപാടുകള്‍ സംഭവിച്ച കതകുകള്‍, ജനലുകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവ നന്നാക്കി നല്‍കുന്നതിന് പ്രത്യേക കര്‍മ്മ സേന രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് എഫ്‌ഐടി. മരപ്പണിക്കാര്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ദുരിത ബാധിതര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഈ നടപടി.
പ്രണയ ബാധിതര്‍ക്ക് നാനാദിക്കുകളില്‍ നിന്നും സഹായം പ്രവഹിക്കുകയാണ് ഭക്ഷണം, വസ്ത്രം, ശുചീകരണം, വൈദ്യുതീകരണം അങ്ങനെ എല്ലാറ്റിനും സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാര്‍. എന്നാല്‍ പ്രളയം തകര്‍ത്ത വീടുകളിലെ കതകുകള്‍, ജനലുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ഒരു വലിയ വെല്ലുവിളിയായി മാറി..
മരപ്പണിക്കാരുടെ ലഭ്യതക്കുറവ് തന്നെ കാരണം. ഇതിന് പരിഹാരവുമായാണ് പൊതുമേഖലാസ്ഥാപനമായ എഫ്‌ഐടി രംഗത്തെത്തിയത്. എഫ്‌ഐടി ചെയര്‍മാന്‍ ടികെ മോഹനന്റെ നേതൃത്വത്തില്‍ മരപ്പണിക്കാരെ കൂടി ഉള്‍പ്പെടുത്തി ഇതിനായി കര്‍മ്മ സേന രൂപീകരിച്ചു.
കര്‍മ്മസേനയില്‍ പ്രൊഫഷണലുകളെയും, മറ്റ് പ്രഗത്ഭരെയും ഉള്‍പ്പെടുത്തി. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എ മോഹന്റെ നേതൃത്വത്തില്‍ പ്ലൈവുഡ് ഉള്‍പ്പെടെയുള്ളവ ശേഖരിച്ചു.
എഫ്‌ഐടി കര്‍മ്മ സേനയുടെ പ്രവര്‍ത്തനം പ്രണയ ബാധിതര്‍ക്ക് നല്‍കിയത് ചെറുതല്ലാത്ത ആശ്വാസമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് കര്‍മ സേനയുടെ പ്രവര്‍ത്തനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here