കേരളപ്പിറവി ദിനത്തില്‍ ക്രിക്കറ്റ് വിരുന്ന്; ഇന്ത്യ-വിന്‍ഡീസ് മത്സരക്രമമായി; അഞ്ചാം ഏകദിനം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍

ന്യൂഡൽഹി: തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ അവസരമൊരുങ്ങുന്നു. മൂന്ന് ട്വന്‍റി ട്വന്‍റിയും അഞ്ച് ഏകദിനവും, രണ്ട് ടെസ്റ്റുകളും ഉള്ള ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സത്തിലെ മത്സര ക്രമങ്ങള്‍ ബിസിസിഎെ പ്രഖ്യാപിച്ചു.

ഒക്ടോബര്‍ നാലിന് ആരംഭിക്കുന്ന പരമ്പരയിലെ അഞ്ചാം മത്സരമാണ് തിരുവനന്തരപുരത്ത് നടക്കുക മൂന്നാം മത്സരമാണ് ഇവിടെ നടക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പരമ്പര ഒക്ടോബർ നാലിന് ആരംഭിച്ച് നവംബർ 11ന് അവസാനിക്കും.

വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം വരാത്തതിനാല്‍ മത്സരം നീണ്ടു പോവുകയായീരുന്നു. കലൂർ സ്‌റ്റേഡിയത്തിലെ രാജ്യാന്തര ഫുട്‌ബോൾ മൈതാനം പൊളിച്ചു ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നതോടെ ബിസിസിഐ ഇടപെടുകയായിരുന്നു.

സർക്കാരും തിരുവനന്തപുരത്തു മൽസരം നടത്തണമെന്ന നിലപാട് എടുത്തതോടെ കെസിഎ വഴങ്ങി.

അതേസമയം, മൽസരത്തിനു തലസ്ഥാനത്ത് ഒരുക്കങ്ങൾ തുടങ്ങി. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ പിച്ചുകളുടെ നിർമാണം പൂർത്തിയായി.

കോർപറേറ്റ് ബോക്സുകളുടെ നിർമാണവും ഗാലറിയിലെ ഗേറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് വിൽപനയ്ക്കു പ്രഫഷനൽ ഏജൻസികളുമായുള്ള ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here