ലേറ്റാണെങ്കിലും ആ ‘വണ്ടി’ എത്തും; തീവണ്ടി പ്രീ-റിലീസ് പ്രൊമോ കാണാം

പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ടൊവിനോ തോമസ് നായകനായെത്തുന്ന തീവണ്ടി. റിലീസിന് ഏറെ മുന്നെ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ കേരളം നേരിട്ട അപ്രതീക്ഷിതമായ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീട്ടുകയായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രദർശനത്തിനെത്തുന്ന ടൊവീനോ തോമസിന്റെ തീവണ്ടി പ്രീ–റിലീസ് പ്രൊമോ യൂട്യൂബില്‍ എത്തി.

ചിത്രം വെള്ളിയാ‍ഴ്ച തീയേറ്ററുകളിലെത്തും.തീവണ്ടിയിലെ ജീവാംശമായ് എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ഒന്നരക്കോടിയിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.

ശ്രേയാ ഘോഷാലും ഹരിശങ്കറും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News