ശനിയാ‍ഴ്ചകള്‍ പ്രവര്‍ത്തി ദിനമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹൻകുമാർ.

രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഡി.പി.ഐയുടെ വിശദീകരണം.

ഈ മാസം ഏഴിന് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു എന്ന രീതിയിലും ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here