ആഡംബര പ്രിയരെ കൊതിപ്പിക്കും! ലോകത്തെ വലിയ മഞ്ഞ വജ്രം ഇതാ

ലോകത്തെ സ്ത്രി ജനങ്ങളെ ആകെ കൊതിപ്പിക്കുന്ന വാർത്തയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും വരുന്നത്.90 കോടി രൂപയുടെ വജ്രം ഇതാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്ന പ്രധാന വിഷയം.

ആഫ്രിക്കയിലെ ലെസോതോസ് മൊതായേയിൽ നിന്നാണ് മൈനിങ് കമ്പനിയായ ലുകാപയാണ് 89 കാരറ്റ് വരുന്ന തനി മഞ്ഞ വജ്രം കുഴിച്ചെടുത്തത്.

ഏകദേശം 90 കോടി രൂപയാണ് കുഴിച്ചെടുത്ത മഞ്ഞ വജ്രത്തിന്റെ മതിപ്പ് വില. അടുത്തിടെ 25 കാരറ്റ് മഞ്ഞ വജ്രവും കമ്പനിക്ക് ഖനനത്തിൽ ലഭിച്ചിരുന്നു.

ലോകത്തിൽ കണ്ടെത്തിയത്തിൽ അഞ്ചാം സ്ഥാനമാണ് ഇപ്പോൾ ലഭിച്ച വജ്രത്തിന്,നൈട്രജൻ ആറ്റത്തിന്റെ അസാന്നിധ്യമാണ് ഈ മഞ്ഞ വജ്രത്തിനെ വിലപിടിപ്പുള്ളതാക്കുന്നത്.

പ്രസിദ്ധമായ കോഹിനൂര്‍ രത്‌നം ഭാരതത്തില്‍ നിന്നും ഖനനം ചെയ്‌തെടുത്തതാണ്. ഭാരതത്തിലാണ് ആദ്യം വജ്രം കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത് എന്നാണ് പറയുന്നത്.

ആന്ധ്രാപ്രദേശിലെ ഗോല്‍കൊണ്ട ഖനിയില്‍ നിന്നാണ് കോഹിനൂര്‍ രത്‌നം കുഴിച്ചെടുത്തത്. 20 കോടി ഡോളര്‍ വിലമതിക്കുന്ന 105 കാരറ്റ് വജ്രമായ കോഹിനൂര്‍ രത്‌നം.

1850ല്‍ വിക്ടോറിയ രാജ്ഞിക്ക് മഹാരാജാ രഞ്ജിത് സിങ് സമ്മാനിച്ചതാണെന്നും ബ്രിട്ടന്റെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here