പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി കടമുറികള്‍ തുറന്നു കൊടുത്ത് ഹരിദാസന്‍

പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് ജീവിത മാർഗം തുറന്നു നൽകി കണ്ണൂർ ചെങ്ങളായി സ്വദേശി പി കെ ഹരിദാസൻ.

ഹരിദാസന്റെ ഉടമസ്ഥതയിലുള്ള 100 കടമുറികളും 100 ലോഡ്ജ് മുറികളും ദുരന്ത ബാധിതർക്ക് രണ്ടു വർഷത്തേക്ക് സൗജന്യമായി നൽകാനാണ് തീരുമാനം.

പ്രളയ ദുരന്തത്തിൽ ജീവിത മാർഗം അടഞ്ഞവരിൽ നിരവധി കച്ചവടക്കാരുണ്ട്.എല്ലാം ഇനി ഒന്നിൽ നിന്നും തുടങ്ങേണ്ടവർ.

അങ്ങനെയുള്ളവർക്ക് കൈതാങ്ങാവുകയാണ് കണ്ണൂർ ചെങ്ങളായി സ്വദേശി പി കെ ഹരിദാസൻ.പി കെ ഹരിദാസന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ 100 കട മുറികൾ ദുരന്ത ബാധിതർക്ക് രണ്ടു വർഷത്തേക്ക് സൗജന്യമായി വിട്ടു നൽകാനാണ് തീരുമാനം.

ശ്രീകണ്ഠപുരത്തും ചെങ്ങളായിലുമുള്ള രണ്ടു ഷോപ്പിംഗ് കോംപ്ലക്സുകളിലെ മുറികളാണ് വിട്ടു നൽകുന്നത്. ദൂര ദേശങ്ങളിൽ ഉള്ളവരാണെങ്കിൽ അവർക്ക് സൗജന്യമായി താമസിക്കാൻ 100 ലോഡ്ജ് മുറികളും മാറ്റിവച്ചു.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരികളുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് അവരെ സഹായിക്കാൻ ഹരിദാസൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News