‘മീശ’ നിരോധിക്കാനാവില്ല; നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി

മീശ എന്ന നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ ഭാവനേയും സ്വാതന്ത്രത്തേയും ബഹുമാനിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പുസ്തകം ഒരു ഭാഗം മാത്രല്ല എടുത്ത് വായിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

മാതൃഭൂമി ആഴ്ച്ചതപതിപ്പില്‍ പ്രസിദ്ധീകരിച്ച എസ്.ഹരീഷ് എന്ന നോവലിസ്റ്റിന്റെ മീശ എന്ന നോവലിനെതിരായ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

നോവലിലെ ഒരു ഭാഗം ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടികാട്ടി ദല്‍ഹിയില്‍ സ്ഥിര താമസക്കാരനായ എന്‍.രാധാകൃഷ്ണന്‍ എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ വിശദമായ വാദം കേട്ട സുപ്രീംകോടതി എഴുത്താ#ുകാരന്റെ ആവിഷ്‌ക്കാരസ്വാതന്ത്രത്തെ ഓര്‍മ്മിച്ച് കൊണ്ട് ഹര്‍ജി തള്ളി.

വായനക്കാരന്‍ എഴുത്തുകാരന്റെ സൃഷ്ട്ടിയേയും ഭാവനേയും ബഹുമാനിക്കണം. പുസ്തകത്തിന്റെ ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണ്ണമായും വായിക്കണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.

രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമായിട്ടാണ് ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടിയ കാര്യങ്ങള്‍ നോവലില്‍ പറഞ്ഞിരിക്കുന്നത്.

അത് നോവലിസ്റ്റിന്റെ ഭാവന മാത്രമാണ്. അതിനെ ആ രീതിയില്‍ കാണാന്‍ കഴിയണമെന്നും വിധി ന്യാത്തില്‍ സുപ്രീംകോടതി പറഞ്ഞു.

ഹര്‍ജിയില്‍ എതിര്‍കക്ഷികളായിരുന്ന സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും എഴുത്തുകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്രത്തെ തടയാനാവില്ലെന്ന് വാദിച്ചിരുന്നു.

വിധിയെ എസ്.ഹരീഷ് സ്വാഗതം ചെയ്തു.രാജ്യത്തെ ഭരണഘടനയിലും ജനാധിപത്യ വ്യവസ്ഥതയിലുമുള്ള വിശ്വാസം അരക്കിട്ട് ഉറപ്പിക്കുന്നതാണ് വിധിയെന്നും ഹരീഷ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News