നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്‍റെ ഭാര്യ ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ചു

ചെന്നൈ∙ തമിഴ് പുതുമുഖ നടൻ സിദ്ധാർഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ചെന്നൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ.

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സിദ്ധാർഥിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

സംഭവ ദിവസം കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാർഥ് ചോദ്യം ചെയ്യലിനിടെ പൊലീസിന് മൊഴി നൽകി.

വഴക്കിനിടെ സ്മൃജ കിടപ്പു മുറിയിൽ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്നാണ് പൊലീസില്‍ വിവരം അറിയിച്ചതെന്നും സിദ്ധാർഥ് പറഞ്ഞു.

സംഭവത്തിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News