വിദേശ യാത്രയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; വിഭവ സമാഹരണത്തിന് വിദേശത്ത് പോവാന്‍ മന്ത്രിമാക്ക് അനുമതിയില്ല

കേരളത്തിന്റെ ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വീണ്ടും തടസവുമായി കേന്ദ്ര സര്‍ക്കാര്‍. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം തേടി വിദേശത്ത് പോകാന്‍ മന്ത്രിമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ല.

വിദേശ സഹായം സ്വീകരിക്കില്ല എന്ന നയത്തില്‍ മാറ്റമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം തേടി മന്ത്രിമാരെ വിദേശത്ത് അയക്കാന്‍ സംസ്ഥാന മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇതിനോട് മുഖം തിരിച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച് ചട്ടങ്ങള്‍ പരിശോധിച്ച ശേഷമെ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

മന്ത്രിമാര്‍ സന്ദര്‍ശിക്കാനുദേശിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ പരിശോധിക്കേണ്ടി വരും. മന്ത്രിമാര്‍ക്ക് വിദേശത്തെ വ്യക്തികളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം സ്വീകരിക്കാന്‍ തടസമില്ല.

എന്നാല്‍ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് തടയും. വിദേശ സഹായം സ്വീകരിക്കണ്ടന്ന് മുന്‍ നയത്തില്‍ മാറ്റമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രിമാര്‍ വിദേശ യാത്രയ്ക്ക് അനുമതി തേടിയാല്‍ വിദേശരാജ്യ സഹായം സ്വീകരിക്കില്ലെന്ന് നിബന്ധന വിദേശകാര്യമന്ത്രാലയം വച്ചേയ്ക്കും.

നേരത്തെ മതിയായ കേന്ദ്ര സഹായം നല്‍കാത്ത എന്‍ഡിഎ സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിക്കാനും അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു.

കേരളത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള ശ്രമമാണന്ന് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. അതിന് പിന്നാലെയാണ് മന്ത്രിമാര്‍ സഹായം തേടി പോകുന്നത് തടയാനുള്ള ശ്രമങ്ങളും നടക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here