മുഖ്യമന്ത്രിയുടെ ഏകോപനവും നായകത്വവും മാതൃകാപരം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണറുടെ പ്രശംസ

കേരളം നേരിട്ട പ്രളയത്തെ ഒരുമയോടെ നിന്ന് പ്രതിരോധിച്ച് അതിജീവിച്ച കേരളത്തിന് ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ പ്രശംസ.

മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായ അര്‍ഥത്തില്‍ പ്രളയ കാലത്തെ രക്ഷാ പ്രവര്‍ത്തനത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്തു.

സംസ്ഥാനത്തെ എല്ലാമന്ത്രിമാരും രാഷ്ട്രീയ നേതൃത്വങ്ങളും മുഖ്യമന്ത്രിക്കൊപ്പം നിന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

കേരളം നേരിട്ട മഹാപ്രളയത്തിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പിണറായി വിജയന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സപോലും മാറ്റിവച്ചാണ് നമ്മളോടൊപ്പം നിന്നതെന്നും ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here