മോദിയെ കണ്ടതിൽ രാഷ്ട്രീയമില്ല; നയം വ്യക്തമാക്കി മോഹൻലാൽ

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ചു അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍.

താന്‍ തന്‍റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്‍റെ പ്രതികരണം.

വളരെ കാലം മുമ്പ് നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. അതിന് പിന്നില്‍ രാഷ്ട്രീയമില്ല. ഇതിന് മുമ്പ് പല നേതാക്കളെയും താന്‍ കണ്ടിട്ടുണ്ട്. അന്നൊക്കെയും ഇതുപോലെ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News