ഇരിട്ടി ലീഗ് ഓഫീസിലെ സ്‌ഫോടനം; 4 ലീഗ് നേതാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: ഇരിട്ടി ലീഗ് ഓഫീസിലുണ്ടായ സ്‌ഫോടനകേസില്‍ നാല് മുസ്ലിം ലീഗ് നേതാക്കള്‍ അറസ്റ്റില്‍.

മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് പിവി നൗഷാദ്, സെക്രട്ടറി പി സക്കറിയ, ജോയിന്റ് സെക്രട്ടറി എംകെ ഷറഫുദ്ദീന്‍, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 28 ന് ഉച്ചയ്ക്കാണ് ഇരിട്ടി നഗരത്തെ നടുക്കി മുസ്ലിം ലീഗ് ഓഫീസില്‍ സ്‌ഫോടനം ഉണ്ടായത്. ലീഗ് ഓഫീസില്‍ സൂക്ഷിച്ച ഐസ്‌ക്രീ ബോംബാണ് പൊട്ടിത്തെറിച്ചത്.

തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഓഫീസിനകത്ത് നിന്നും നാടന്‍ ബോംബുകളും,വടിവാള്‍,ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെയുള്ള മാരകയുധങ്ങളും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ലീഗ് ഭാരവാഹികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തത്.

നിയമവിരുദ്ധമായി സ്‌ഫോടക സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുക,ആയുധങ്ങള്‍ കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്തത്.

മുസ്‌ലിം ലീഗ് ഇരിട്ടി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് പി വി നൗഷാദ്,സെക്രട്ടറി പി സക്കറിയ,ജോയിന്റ് സെക്രട്ടറി എം കെ ഷറഫുദ്ധീന്‍,വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

സമാധാനം നിലനിന്നിരുന്ന ഇരിട്ടി മേഖലയില്‍ മാരകായുധങ്ങളും ബോംബുകളും സൂക്ഷിച്ചത് എന്ത് ലക്ഷ്യത്തോടെയാണ് എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ എ സി കമ്പ്രസര്‍ പൊട്ടിത്തെറിച്ചതാണ് എന്ന് വരുതത്തിത്തീര്‍ക്കാന്‍ ലീഗ് നേതാക്കള്‍ ശ്രമിച്ചിരുന്നു.ബോംബ് സ്‌കോഡ് നടത്തിയ പരിശോധനയിലാണ് മാരക ശേഷിയുള്ള ഐസ്‌ക്രീം ബോംബാണ് പൊട്ടിയതെന്ന് കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here