മലപ്പുറം ആള്‍ക്കൂട്ട ആക്രമണം; വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരെ കേസ്

മലപ്പുറം: ആള്‍ക്കൂട്ട ആക്രമണത്തിനെത്തുടര്‍ന്ന് യുവാവ് ആത്മഹ്യ ചെയ്ത സംഭവത്തില്‍ രണ്ട് വാട്‌സാപ് ഗ്രൂപ്പുകളിലുള്ളവര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചവരെയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചവരെയും കൂറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാട്‌സാപ് ഗ്രൂപ്പുകളിലുള്ള മുഴുവന്‍ പേരും ഒളിവിലാണ്. തിരൂര്‍ സിഐ പി അഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കെട്ടിയിട്ട ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് കോട്ടയ്ക്കല്‍ കുറ്റിപ്പാല പൂഴിത്തറ മുഹമ്മദ് സാജിദ് മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയില്‍ പ്രേരണക്കുറ്റം ചുമത്തിയാണ് കേസ്. സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here