തൃക്കലങ്ങോട് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി; 200ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു

മലപ്പുറം: തൃക്കലങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി.

ചെറുകുളം പ്രദേശത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മണ്ഡലം സെക്രട്ടറി സിപി ഉമ്മറിന്റെ നേതൃത്വത്തില്‍ കൂട്ട രാജിക്കൊരുങ്ങുന്നത്.

മണ്ഡലം കമ്മിറ്റി നേതാക്കള്‍ തമ്മിലും നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള നീണ്ടനാളത്തെ തര്‍ക്കത്തിനൊടുവിലാണ് രാജി നടപടികള്‍.

ബ്ലോക്ക്, ജില്ലാ കമ്മിറ്റികളും സംസ്ഥാന നേതാക്കളും നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും അനുനയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സഹകരണ ബാങ്ക് ബോര്‍ഡ്, കോണ്‍ഗ്രസ് ഭരിക്കുന്ന വണ്ടൂര്‍ ബ്ലോക്കിലെ നിര്‍മാണ പ്രവൃത്തികളിലെ കരാര്‍, ബില്ല് എന്നിവയിലെ അസ്വാരസ്യങ്ങളാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് നേതാക്കള്‍ ചേരിതിരിഞ്ഞു.

മണ്ഡലത്തിലെ 40 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് സിപി ഉമ്മര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ ജില്ലാ നേതൃത്വത്തിന്റെ പക്ഷപാതപരമായ സമീപനമാണ് പാര്‍ട്ടിവിടാനുള്ള കാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News