ഖത്തറിലെ റെസിഡന്‍സി നിയമത്തില്‍ മാറ്റം

ഖത്തറിലെ റെസിഡന്‍സി നിയമത്തില്‍ സാരമായ മാറ്റം. വിദേശികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു.

ഖത്തറിലെ നിയമമനുസരിച്ച് ഏതു തൊഴിലാളിക്കും ഖത്തര്‍ വിട്ടു പോകണമെങ്കില്‍ അവരുടെ തൊഴിലുടമയില്‍നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

എങ്കില്‍ മാത്രമേ എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കാനും ഖത്തര്‍ തീരുമാനിച്ചു.

ഇത് സംബന്ധിച്ച നിയമത്തിനു അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here