നാലു സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശന അനുമതി നല്‍കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ; വിദ്യാര്‍ഥികള്‍ പുറത്ത് പോകേണ്ടി വരുമെന്നും കോടതി

ദില്ലി: കേരളത്തിലെ നാലു സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശന അനുമതി നല്‍കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

കോളേജുകളിലെ പ്രവേശന നടപടികള്‍ക്ക് ഉള്‍പ്പെടെയാണ് സ്റ്റേ. ഈ രീതിയില്‍ കോളേജുകളില്‍ പ്രവേശനം അനുവദിക്കാന്‍ ആകില്ലെന്ന് പറഞ്ഞ സുപ്രീംകോടതി നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പുറത്ത് പോകേണ്ടി വരുമെന്നും വ്യക്തമാക്കി.

കോളേജുകള്‍ക്ക് അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശന നടപടികള്‍ റദ്ദാക്കിയിരുന്നു. എന്നിട്ടും പ്രവേശനനടപടികളുമായി മുന്നോട്ട് പോയ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പ്രവേശനം പൂര്‍ത്തിയായെന്ന വാദത്തെ അംഗീകരിക്കാതെയാണ് കോടതി ഉത്തരവ്.അല്‍ അസര്‍ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്.ആര്‍ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ 550 സീറ്റികുളുടെ പ്രവേശനം ആണ് ഇതോടെ സ്റ്റേ ചെയ്യപ്പെട്ടത്.

ഹര്‍ജിയില്‍ സുപ്രീംകോടതി വിശദമായ വാദം നാളെ കേള്‍ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News