ലക്ഷദ്വീപിലും തൂവെള്ളക്കൊടി പാറിച്ച് എസ്എഫ്‌ഐ

ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലാണ് എസ്എഫ്‌ഐയുടെ ചരിത്രനേട്ടം.

പിഎം സയ്യിദ് കാലിക്കറ്റ് സര്‍വ്വകലാശാല സെന്ററില്‍ നിന്ന് 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുയുസി സ്ഥാനത്തേക്ക് എല്‍ മുഹമ്മദ് സാദിഖ് അലി തെരഞ്ഞെടുക്കപ്പെട്ടത്.

എന്‍എസ്‌യുഐ വര്‍ഷങ്ങളായി വിജയിക്കുന്ന സീറ്റിലേക്കാണ് എസ്എഫ്‌ഐ ഇത്തവണ സാദിഖ് അലിയെ മത്സരിപ്പിച്ചത്.

ഇതിനു മുമ്പ് ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികളുടെ കേരളത്തിലേക്കുള്ള യാത്രാപ്രശ്‌നങ്ങളും മറ്റും എസ്എഫ്‌ഐ ഇടപെട്ട് പരിഹരിച്ചിരുന്നു.

ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐ നടത്തിയ ഇടപെടലുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് എസ്എഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം ലിന്റോ ജോസഫ് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel