ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കിറ്റുകള്‍ സ്വന്തം കീശയിലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ നാട്ടുകാര്‍ പിടികൂടി

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കിയ വിതരണക്കിറ്റുകള്‍ സ്വന്തം കീശയിലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിനെയും പഞ്ചായത്ത് അംഗത്തെയും കൈയോടെ പിടികൂടി നാട്ടുകാര്‍.

നെടുമ്പാശേരി പഞ്ചായത്തിലെ 6, 7 വാര്‍ഡുകളിലേക്കായി കൊണ്ടുവന്ന അവശ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സി വൈ ശാബോറും ഏഴാം വാര്‍ഡിലെ സ്വതന്ത്ര അംഗം വി വൈ ഏലിയാസും വാഹനസഹിതം പിടിക്കപ്പെട്ടത്.

ചെറിയ വാപ്പാലിശേരി മാര്‍ ഇഗ്‌നാത്തിയോസ് പള്ളി ഹാളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കിറ്റുകളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി സണ്ണി പോള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News