ആംബുലന്‍സിനുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രോഗി മരിച്ചു; നഴ്‌സിനും ഡ്രൈവര്‍ക്കും പരുക്ക്; അഞ്ചു വാഹനങ്ങളും ഒരു കടയും കത്തിനശിച്ചു

ആലപ്പുഴ: ചമ്പക്കുളം ആശുപത്രിക്ക് സമീപത്ത് 108 ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു.

ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് (65) പൊള്ളലേറ്റ് മരിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മോഹനനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ആംബുലന്‍സിനുള്ളില്‍ വച്ച് ഓക്‌സിജന്‍ കൊടുക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തില്‍ കൂടെയുണ്ടായിരുന്ന നഴ്‌സിനും ഡ്രൈവറിനും പരുക്കേറ്റിട്ടുണ്ട്.

പൊട്ടിത്തെറിയെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, മൂന്ന് ബൈക്കുകള്‍, ഒരു കാര്‍, ഒരു കട എന്നിവ പൂര്‍ണമായും കത്തിനശിച്ചു.

ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here