ഇന്ത്യയില്‍ സത്യം പറയുന്നവര്‍ക്ക് ഇപ്പോള്‍ അപകടകാലം; നടക്കുന്നത് വിമതശബ്ദങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെന്ന് ആംനസ്റ്റി

ദില്ലി: ഇന്ത്യയില്‍ സത്യം പറയുന്നവര്‍ക്ക് ഇപ്പോള്‍ അപകടകാലമാണെന്ന് ആംനസ്റ്റി ഇന്ത്യ.

ആക്രമണങ്ങളിലൂടെ വിമതശബ്ദങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്നും ആംനസ്റ്റി പ്രതികരിച്ചു.

ഗൗരി ലങ്കേഷിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് ആംനസ്റ്റിയുടെ പ്രതികരണം.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിയെയും ആംനസ്റ്റി അപലപിച്ചു.

2018ലെ ആദ്യ ആറുമാസത്തിനിടെ നാലു മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടിട്ടുള്ളത്. മൂന്നു മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി ലഭിച്ചതായും ആഗസ്റ്റില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തെന്നും ആംനസ്റ്റി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News