യാത്രക്കാര്‍ക്ക് രോഗ ബാധ; ദുബായില്‍ നിന്നുള്ള വിമാനത്തിന്റെ സര്‍വീസ് തടഞ്ഞു

യാത്രക്കാര്‍ക്ക് രോഗ ബാധയെ തുടര്‍ന്ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം യുഎസിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു.

500 യാത്രക്കാരുമായി ദുബായില്‍ നിന്ന് എത്തിയ EK 203 വിമാനത്തിലാണ് പത്തു യാത്രക്കാര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇക്കാര്യം എമിറേറ്റ്‌സ് അധികൃതര്‍ സ്ഥിരീകരിച്ചു.

പ്രാദേശിക സമയം രാവിലെ ഒന്‍പതു മണിക്കുശേഷമാണ് എമിറേറ്റ്‌സിന്റെ വിമാനം നിലത്തിറക്കിയത്. പോലീസും മെഡിക്കല്‍ സംഘവും വിമാനത്തിനടുത്തെത്തി.

വിമാനത്തിലെ മറ്റു യാത്രക്കാരെ ഇറക്കുമെന്നും യാത്രക്കാരുടെ സുരക്ഷയും പരിചരണവുമാണ് പ്രധാനമെന്ന് എമിറേറ്റ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News