സ്വവര്‍ഗ രതി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെതിരെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി ഇന്ന്

സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 2001 മുതല്‍ വിവിധ കോടതികളുടെ പരിഗണനയിലുള്ള വിഷയത്തിലാണ് കോടതി ഇന്ന് വിധി പ്രസ്താവിക്കാന്‍ പോകുന്നത്.

സ്വവര്‍ഗാനുരാഗം തെറ്റല്ലെന്നും അത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കാണിച്ച് 2009-ല്‍ ദില്ലി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.

എന്നാല്‍ ഇത് റദ്ദാക്കി 2013ല്‍ സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News