കരുതലുമായി അവരെത്തി; പ്രളയം തകര്‍ത്തവര്‍ക്ക് പഠനോപകരണങ്ങളുമായി

പ്രളയദുരിതത്തില്‍പ്പെട്ടവരെ കരകയറ്റാനുള്ള ശ്രമത്തില്‍ കൈകോര്‍ക്കുകയാണ് എടപ്പാള്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍.

പ്രളയം ബാധിച്ച തൃശൂര്‍ ചാലക്കുടി മേലടിയൂര്‍ സര്‍ക്കാര്‍ സ്‌കൂളിനെ ദത്തെടുത്താണ് ഇവര്‍ പ്രചോദനമാവുന്നത്
ആയിരത്തിലേറെ കുട്ടികളുണ്ട് ചാലക്കുടി മേലടിയൂര്‍ സ്‌കൂളില്‍.

ഇതില്‍ 386 കുട്ടികളുടെ വീടുകള്‍ പ്രളയത്തില്‍ വെള്ളത്തിനടിയിലായി. പുസ്‌കങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടു. ഇവര്‍ക്ക് ആശ്വാസം നല്‍കാനാണ് എടപ്പാള്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികളെത്തിയത്.

ബാഗുകള്‍, നോട്ട് പുസ്തകങ്ങള്‍, പേന, പെന്‍സില്‍, വസ്ത്രങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങി അത്യാവശ്യ സാധനങ്ങളെല്ലാം നല്‍കുന്നുണ്ട്.

ആറുലക്ഷം രൂപയുടെ സാധനങ്ങളാണ് വിതരണത്തിനായി ശേഖരിച്ചത്. ദുരിതബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും വസ്ത്രമുള്‍പ്പെടെ സഹായം നല്‍കുന്നുണ്ട്.

പ്രളയത്തിന്റെ തീവ്രത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സേവന സന്നദ്ധരായി മുന്നോട്ട് വരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News