കേരള ആര്‍ട്ട് ലവേ‍ഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നല്‍കി; മൂന്ന് ഗഡുവായി ഇതുവരെ നല്‍കിയത് 50 ലക്ഷം രൂപ

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സഹായത്തിന്റെ മൂന്നാം ഗഡുവായി 20 ലക്ഷം രൂപ നൽകി.

കാലവർഷക്കെടുതി നേരിട്ട നാടിനെ പുനനിർമ്മിക്കുന്നതിന് കല കുവൈറ്റ്‌ ഇത്‌ വരെ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയതായി കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു എന്നിവർ പറഞ്ഞു.

കല കുവൈറ്റ് ഏറ്റെടുത്ത ധനസമാഹരണത്തിന് കുവൈറ്റ് പൊതു സമൂഹത്തിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഓണാഘോഷം ഉൾപ്പടെയുള്ള പരിപാടികൾ ഒഴിവാക്കിയാണ് കല കുവൈറ്റ്‌ ഫണ്ട്‌ ശേഖരണത്തിന് ആഹ്വാനം ചെയ്തത്‌.

ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം കലയുടെ നേതൃത്വത്തിൽ നാലു മേഖലകളിലായി തുടരുകയാണ്. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചും കല കുവൈറ്റ്‌ ഏറ്റെടുത്തിട്ടുണ്ട്‌.

ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറായ കല അംഗങ്ങളിൽ നിന്ന് ഗഡുക്കളായ്‌ തുകകൾ ദുരിതാശ്വാസ നിധിയിലേക്ക്‌ അയച്ചു കൊടുക്കുമെന്നും കല ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News