കോഴിക്കോട് ജില്ലയിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദം: കലക്ടര്‍ യുവി ജോസ്

ജില്ലയിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണെന്ന് ജില്ലാ കളക്ടർ യു വി ജോസിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ നടന്ന അവലോകന യോഗം വിലയിരുത്തി.

എലിപ്പനി സാധ്യതയുള്ള മേഖലകളിൽ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാണ്. ഡെങ്കിപനി വ്യാപന സാധ്യത മുൻകൂട്ടി പരിഗണിച്ച് കൊതുകു നശീകരണ പ്രവർത്തനങ്ങളും മാലിന്യ നിർമാർജനവും ശക്തമാക്കും.

വ്യാഴാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് സിവിൽ സ്റ്റേഷൻ പരിസരങ്ങളിൽ ഫോഗിങ്ങ് നടത്തും. ഏഴിന് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കും.

വാർഡ്തല ആരോഗ്യ ജാഗ്രത ശക്തമാക്കാൻ വ്യാഴാഴ്ച രാവിലെ 10ന് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തിര യോഗം കളക്ടറുടെ ചേമ്പറിൽ ചേരും.

ഡി എം ഒ ഡോ.വി.ജയശ്രീ, എൻ സി ഡി സി പ്രതിനിധികളായ ഡോ. ഷൗക്കത്തലി ഡോ.രഘു കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ വി ആർ രാജേന്ദ്രൻ സൂപ്രണ്ട് ഡോ.സജിത് തമിഴ്നാട് ആരോഗ്യ വകുപ്പ് പ്രതിനിധികളായ ഡോ.സതീഷ് കുമാർ എന്ന് മണി എൻ എച്ച് എം പ്രോഗ്രാം മാനേജർ ഡോ.നവീൻ ഡോ. ആശാ ദേവി തുടങ്ങിയവർ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News