പ്രളയക്കെടുതിയുടെ ഇടവേളയ്‌ക്ക്‌ ശേഷം ഇടുക്കി ജില്ലയിലെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു

കേരളം നേരിട്ട മഹാപ്രളയം വലിയ നഷ്ടമാണ് സംസ്ഥാനത്തെ ടൂറിസം മേഖലയിലും ഉണ്ടാക്കിയത്. ഓണക്കാല ടൂറിസം പാടെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് പ്രളയം പെയ്തൊ‍ഴിഞ്ഞത്.

കനത്ത മ‍ഴയും വെള്ളക്കെട്ടും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തകര്‍ത്തു. റോഡുകളും പാലങ്ങളും തകര്‍ന്നതും ഇത്തരം ഇടങ്ങളിലേക്കുള്ള യാത്രയും ദുഷ്കരമാക്കി.

എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച സംസ്ഥാനത്തെ പല ടൂറിസം മേഖലകളും പതിയെ പുതിയ ഉണര്‍വിലേക്ക് എത്തുകയാണ്.

ഇടുക്കിയില്‍ ആനയിറങ്കലടക്കമുള്ള പ്രധാന ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ ബോട്ടിങ്‌ പുനരാരംഭിച്ചു. വരും ദിവസങ്ങളില്‍ ഹൈറേഞ്ചിലേക്ക്‌ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും കാരണം ഗതാഗതം തടസപ്പെട്ടതോടെ നിലച്ച്‌ പോയ ഇടുക്കിയിലെ ടൂറിസം മേഖല വീണ്ടും സജീവമാവുകയാണ്‌.

ഗതാഗതം പുന:സ്ഥാപിച്ച്‌ തുടങ്ങിയതിനൊപ്പം വിനോദ സഞ്ചാരികള്‍ക്കേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതും മേഖയ്‌ക്ക്‌ ഉണര്‍വുണ്ടാക്കി.

തേക്കടി, ആനയിറങ്കല്‍ തുടങ്ങിയ പ്രധാന ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ ബോട്ടിങ്‌ പുനരാരംഭിച്ചു. നീലക്കുറിഞ്ഞി പൂത്ത്‌ തുടങ്ങുന്നതോടെ കൂടുല്‍ സഞ്ചാരികള്‍ ഹൈറേഞ്ചിലേക്കെത്തും.

ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലാണ്‌ നീലക്കുറിഞ്ഞി വ്യാപകമായി പൂക്കാറുള്ളത്‌. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിരുന്നെത്തുന്ന നീല വസന്തത്തിനായുള്ള കാത്തിരിപ്പിലാണ്‌ എല്ലാവരും.

തുടര്‍ച്ചയായ വെയില്‍ ലഭിക്കുന്നതിനാല്‍ വൈകാതെ നീലക്കുറിഞ്ഞി വ്യാപകമായി പൂത്ത്‌ തുടങ്ങുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News