മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ മായാജാലക്കാരന്‍ മാണിക്യന്‍; ഒടിയന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് മോഹന്‍ലാല്‍

പ്രേക്ഷകര്‍ കാത്തിരുന്ന് കാത്തിരുന്ന് ക്ഷമകെട്ടിരിക്കുകയാണ് തങ്ങളുടെ താര രാജാവിന്‍റെ ചിത്രമായ ഒടിയനു വേണ്ടി.

ആ ക്ഷമയെ പരീക്ഷിക്കും വിധം പല ഭാവങ്ങളിലും രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിന്‍റെ പല ചിത്രങ്ങളും വന്നു കൊണ്ടിരുന്നു.

ഇപ്പോളിതാ വീണ്ടും പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.

ചെറിയൊരു ചിരിയുമായി പുള്ളിമാന്‍ കൂട്ടത്തിനിടയിലൂടെ തിരിഞ്ഞു നോക്കി ഒടുന്ന പോസ്റ്ററാണ് എത്തിയിരിക്കുന്നത്.

വന്ന് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.

മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്.

ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News