കേരളീയരുടെ സാമാന്യ യുക്തിയെ പരിഹസിക്കരുത്; എന്‍കെ പ്രേമചന്ദ്രനും തിരുവഞ്ചൂരിനും മറുപടിയുമായി കെഎസ്ഇബി ഉദ്യോഗസ്ഥന്‍

കേരളം നേരിട്ട മഹാപ്രളയത്തെ രാഷ്ട്രീയത്തില്‍ ആരോപണങ്ങള്‍കൊണ്ട് മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്ന എന്‍.കെ പ്രേമചന്ദ്രനും തിരുവഞ്ചൂരിനും മറുപടിയുമായി കെഎസ്ഇബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ സുരേഷ് കുമാര്‍.

കേരളത്തില്‍ പെയ്ത മ‍ഴയല്ല പകരം ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന നിലയില്‍ വാര്‍ത്താ സമ്മേളനത്തിലും പത്രത്തിലും പ്രസ്ഥാവിച്ച എന്‍കെ പ്രേമചന്ദ്രന്‍ കേരളീയരുടെ സാമാന്യ യുക്തിയെ പരിഹസിക്കുകയാണ്.

അണക്കെട്ട് തുറക്കുമ്പോള്‍ ഉണ്ടാവുന്നത് സാധാരണ ഒ‍ഴുക്കല്ലെന്ന നിലയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എ‍ഴുതിയ ലേഖനം സാധാരണക്കാരന് ശരിയെന്ന് തോന്നുന്നതും എന്നാല്‍ ശാസ്ത്രീയമായി വളരെ വിചിത്രവുമായ ഒരു വാദമാണിതെന്നും അതുകൊണ്ട് തന്നെ ഇതില്‍ ഒരു വിശദീകരണം ആവശ്യമാണെന്നുമാണ് സുരേഷ് കുമാര്‍ പറയുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എന്‍കെ പ്രേമചന്ദ്രനും ഉയര്‍ത്തിയ ആരോപണങ്ങള്‍ കാര്യ കാരണ സഹിതം മറുപടിപറയുകയാണ് ഇദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News